Saturday, September 25, 2010

Check out Kerala News - പ്രൊഫ. ടി.ജെ. ജോസഫിന്റെ പുറത്താക്കല്‍ പുരോഹിത ധ്യാനയോഗത്തില്‍ വിമര്‍ശനം - India, World News - Mathrubhumi Newspaper Edition

Check out Kerala News - പ്രൊഫ. ടി.ജെ. ജോസഫിന്റെ പുറത്താക്കല്‍ പുരോഹിത ധ്യാനയോഗത്തില്‍ വിമര്‍ശനം - India, World News - Mathrubhumi Newspaper Edition

Check out Kerala News - അഭയ കേസില്‍ സി. ബി. ഐക്കെതിരായ പരാമര്‍ശം വിചാരണയെ ബാധിക്കരുത്-സുപ്രീംകോടതി - India, World News - Mathrubhumi Newspaper Edition

Check out Kerala News - അഭയ കേസില്‍ സി. ബി. ഐക്കെതിരായ പരാമര്‍ശം വിചാരണയെ ബാധിക്കരുത്-സുപ്രീംകോടതി - India, World News - Mathrubhumi Newspaper Edition

Check out Kerala News - ഫ്‌ളക്‌സ് നിരോധിച്ചതിന് അഭിനന്ദന പ്രവാഹം - India, World News - Mathrubhumi Newspaper Edition

Check out Kerala News - ഫ്‌ളക്‌സ് നിരോധിച്ചതിന് അഭിനന്ദന പ്രവാഹം - India, World News - Mathrubhumi Newspaper Edition

Check out Kerala News - റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആസ്‌പത്രിയിലെത്തിക്കാന്‍ ധനസഹായം - India, World News - Mathrubhumi Newspaper Edition

Check out Kerala News - റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആസ്‌പത്രിയിലെത്തിക്കാന്‍ ധനസഹായം - India, World News - Mathrubhumi Newspaper Edition

Check out Mathrubhumi - 108 മണിക്കൂര്‍ പിന്നിട്ടു; ഹേമലത റെക്കോര്‍ഡിന്റെ നെറുകയില്‍

Check out Mathrubhumi - 108 മണിക്കൂര്‍ പിന്നിട്ടു; ഹേമലത റെക്കോര്‍ഡിന്റെ നെറുകയില്‍

Check out Mathrubhumi - ഐ.ജി. ടോമിന്‍ തച്ചങ്കരി കോടതിയില്‍ കീഴടങ്ങി

Check out Mathrubhumi - ഐ.ജി. ടോമിന്‍ തച്ചങ്കരി കോടതിയില്‍ കീഴടങ്ങി

Sunday, September 19, 2010

Pokkudante Athma Katha - Ente Rashriya Jeevitham

Ente Rashriya Jeevitham Kallen Pokkudan« Janmabhumi ഓണ്‍ലൈന്‍

കോഴിക്കോട്‌: സിപിഎമ്മിന്റെ ദളിത്‌ വിരോധം വെളിപ്പെടുത്തി കല്ലേന്‍ പൊക്കുടന്റെ ആത്മകഥ പുറത്തിറങ്ങുന്നു. അവഗണന സഹിക്കവയ്യാതായപ്പോഴാണ്‌ 52 വര്‍ഷത്തെ പാര്‍ട്ടി ജീവിതം അവസാനിപ്പിച്ച്‌ പരിസ്ഥിതിപ്രവര്‍ത്തനത്തിലേക്ക്‌ തിരിഞ്ഞതെന്ന്‌ 'എന്റെ രാഷ്ട്രീയ ജീവിതം' എന്ന്‌ പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ വിവരിക്കുന്നു. പൊക്കുടന്റെ മകനും സ്വതന്ത്രപത്രപ്രവര്‍ത്തകനുമായ ശ്രീജിത്ത്‌ പൈതലേനാണ്‌ ഡിസി ബുക്ക്സിനുവേണ്ടി പുസ്തകം തയ്യാറാക്കിയത്‌. ആത്മകഥ പുറത്തിറങ്ങുന്നതോടെ സിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂരില്‍നിന്നും പാര്‍ട്ടിയിലെ കൊള്ളരുതായ്മകള്‍ കാരണം മനംമടുത്ത്‌ പുറത്തുപോന്ന രണ്ടാമത്തെയാളുടെ ആത്മകഥയാണിത്‌. എ.പി. അബ്ദുള്ളകുട്ടി എംപിയുടെ ആത്മകഥ പുറത്തിറങ്ങിയത്‌ കഴിഞ്ഞ ആഴ്ചയായിരുന്നു.

കല്ലേന്‍പൊക്കുടന്റെ ആത്മകഥകൂടി പുറത്തിറങ്ങുന്നതോടെ വമ്പന്‍ രാഷ്ട്രീയവിവാദങ്ങള്‍ക്ക്‌ അത്‌ വഴിവെക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ചെറുപ്പകാലത്തെ ദാരിദ്ര്യവും തൊട്ടുകൂടായ്മയുമാണ്‌ തന്നെ സിപിഎമ്മിലേക്ക്‌ അടുപ്പിച്ചതെന്നാണ്‌ പൊക്കുടന്‍ ആത്മകഥയില്‍ പറയുന്നത്‌. 1964 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്നപ്പോള്‍, പഞ്ചായത്തിലെ ഭൂരിപക്ഷമായ സിപിഎമ്മില്‍ എത്തിപ്പെട്ടത്‌ നാട്ടിലെ സഖാവായിരുന്നയാളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. പാര്‍ട്ടിക്ലാസുകളിലെ പഠനത്തിലൂടെ മുതലാളിമാരോട്‌ വെറുപ്പുകൂടിയെന്നും പിന്നീട്‌ പാര്‍ട്ടിയെക്കുറിച്ചായി ചിന്തയെന്നും ആത്മകഥയില്‍ പറയുന്നു.

ജാതിയുടെപേരില്‍ അവഗണനനേരിട്ടപ്പോഴും ആദര്‍ശങ്ങളാണ്‌ 52 വര്‍ഷവും തന്നെ പാര്‍ട്ടിയില്‍ നിര്‍ത്തിയതെന്ന്‌ പൊക്കുടന്‍ പറയുന്നു. പാര്‍ട്ടി പീഡനം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഭരണഘടനാശില്‍പ്പിയായ ബി.ആര്‍. അംബേദ്കറിനായാണ്‌ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്‌. ഇതേക്കുറിച്ച്‌ പൊക്കുടന്റെ മറുപടിയിങ്ങനെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പാര്‍ട്ടിക്ലാസുകളില്‍ കേള്‍ക്കുന്ന വാക്കുകളായിരുന്നു വേദവാക്യം. മക്കള്‍ വലുതായപ്പോള്‍ അവരുടെ പാഠപുസ്തകങ്ങള്‍ മുഖേനയാണ്‌ അംബേദ്കറിനെക്കുറിച്ചറിയുന്നത്‌. നമ്മുടെ ഭരണഘടനാശില്‍പി എന്നതിലുപരിയായി ദളിതര്‍ക്കായി എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചവ്യക്തിയാണദ്ദേഹം. എന്നിട്ടും ഇന്ന്‌ സംസ്ഥാന-കേന്ദ്രതലത്തില്‍ ദളിതരെ പ്രതിനിധീകരിക്കാനാരുമില്ല. ലീഗിന്‌ വരെ രാജ്യസഭാ സീറ്റ്‌ അനുവദിച്ചിട്ടുണ്ട്‌. തങ്ങളുടെ രക്ഷകരായി സ്വയം അവകാശപ്പെടുന്ന സിപി എമ്മില്‍ ഉന്നതസ്ഥാനങ്ങളിലൊന്നും ദളിതരില്ല. കല്ലേന്‍പൊക്കുടന്റെ മൂന്നാമത്തെ പുസ്തകമാണിത്‌.